പ്രതിപക്ഷ ബഹളത്തില്‍ ഇന്നും സഭ പിരിഞ്ഞു

Wednesday 12 December 2018 10:32 am IST
ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ത്തന്നെ സത്യഗ്രഹമിരിക്കുന്ന എംഎല്‍എമാര്‍ക്കു അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടു പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയാണ് മുദ്രാവാക്യം വിളിക്കുന്നത്.

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു ഇന്നും നിയമസഭ പിരിഞ്ഞു. നിയമസഭയ്ക്കു മുന്നില്‍ സത്യഗ്രഹമിരിക്കുന്ന പ്രതിപക്ഷ എംഎല്‍എമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടു ഇന്നും സഭയില്‍ പ്രതിപക്ഷ ബഹളം.

ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ത്തന്നെ സത്യഗ്രഹമിരിക്കുന്ന എംഎല്‍എമാര്‍ക്കു അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടു പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയാണ് മുദ്രാവാക്യം വിളിക്കുന്നത്.

പതിവുപോലെ ശബരിമല വിഷയത്തില്‍ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭിയില്‍ എത്തിയത്. ബാനറുകളും പ്ലക്കാര്‍ഡുകളും ഉപയോഗിച്ച് പ്രതിപക്ഷം സ്പീക്കറുടെ കാഴ്ച മറച്ചിരുന്നു. 

പ്രതിപക്ഷ ബഹളം ശക്തമായതോടെ ചോദ്യോത്തരവേള റദ്ദാക്കി. പിന്നീട് സഭാ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിയുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.