സാൻഫ്രാൻസിസ്കോ ; ബോംബ് ഭീഷണിയെ തുടർന്ന് ഫേസ്ബുക്ക് ആസ്ഥാനം ഒഴിപ്പിച്ചു. കാലിഫോർണിയയിലെ ആസ്ഥാനത്തെ വിവിധ കെട്ടിടങ്ങളാണ് ഒഴിപ്പിച്ചത്. സാൻ മെട്രോ ബോംബ് സ്ക്വാഡ് ഈ കെട്ടിടങ്ങളിൽ വിശദമായ തിരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ച രാത്രിയോടെയാണ് ബോംബ് ഭീഷണി ഉണ്ടായത്.
ഓഫീസിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് മെൻലോ പാർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ന്യൂയോര്‍ക്ക് പോലീസിന്റെ ക്രൈം സ്റ്റോപ്പര്‍ ഡിപ്പാര്‍ട്ട്മെന്റിലാണ് ഭീഷണിയെ തുടര്‍ന്ന് കോള്‍ എത്തിയത്. സുരക്ഷാ മുന്‍കരുതലായാണ് കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചതെന്ന് ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു.
മെന്‍ലോ പാര്‍ക്കില്‍ ഓഫീസിലെ എല്ലാവരും സുരക്ഷിതരാണെന്ന് മെന്‍ലോ പാര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന് നിക്കോള്‍ ആക്കര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: