യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഞായറാഴ്ച കേരളത്തിലെത്തും

Wednesday 12 December 2018 11:53 am IST

കാസര്‍ഗോഡ് : ഹിന്ദുസമാജോത്സവം ഉദ്ഘാടനം ചെയ്യുന്നതിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഞായറാഴ്ച കേരളത്തിലെത്തും. ഇതിനായി ഹിന്ദു സമാജ സമിതിയുടെ നേതൃത്വത്തില്‍ വന്‍ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. 

ഞായറാഴ്ച വൈകീട്ട് 3.30ഓടെ വിദ്യാനഗര്‍ മുനിസിപ്പല്‍ മൈതാനിയിലാണ് ഹിന്ദു സമാജോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിനോടനുബന്ധിച്ച് ഘോഷയാത്രകള്‍ ഉള്‍പ്പടെ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 

ചിന്മയ മിഷന്‍ മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി പരിപാടിയില്‍ അധ്യക്ഷത വഹിക്കും. പ്രജ്ഞാ പ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ. നന്ദകുമാര്‍, ആര്‍എസ്എസ് മംഗളൂരു വിഭാഗം കാര്യവാഹ് സീതാരാമ തുടങ്ങി വിവിധ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.