നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

Wednesday 12 December 2018 12:56 pm IST

ന്യൂദല്‍ഹി : നടിയെ ആക്രമിച്ചകേസിലെ തെളിവ് നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. കേസിന്റെ വാദത്തിന് കൂടുതല്‍ സമയം വേണമെന്ന ദിലീപിന്റെ ആവശ്യം പരിഗണിച്ചാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. ഈമാസം 23ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. 

കേസിലെ മുഖ്യ തെളിവായ വീഡിയോ ദൃശ്യങ്ങള്‍ അടങ്ങുന്ന പെന്‍ ഡ്രൈവിന്റെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ട് ദിലീപ് വിചാരണക്കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചിരുന്നു. ഇരു കോടതികളും ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

വീഡിയോ ദൃശ്യങ്ങള്‍ ലഭിക്കുകയാണെങ്കില്‍ കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കുമെന്നാണ് ദിലീപ് കോടതിയില്‍ അറിയിച്ചത്. കൂടാതെ കോടതിയില്‍ ഹാജരാക്കിയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ടെന്നും ദിലീപ് ആരോപിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.