ഹൈദരാബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം മൂലമുണ്ടായ ആഘാതം താങ്ങാനാവാതെ കോണ്‍ഗ്രസ്, ടിആര്‍എസ് നേതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് നല്‍ഗോണ്ട സ്ഥാനാര്‍ത്ഥി കോമതിറെഡ്ഡി വെങ്കട് റെഡ്ഡിയെയാണ് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനുശേഷം ടിആര്‍എസ് പലൈര്‍ സ്ഥാനാര്‍ത്ഥി തുമ്മല നാഗേശ്വര റാവുവിനേയും ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.
ടിആര്‍എസ് സ്ഥാനാര്‍ത്ഥി കാഞ്ചര്‍ല ഭൂപാല്‍ റെഡ്ഡിയോട് 8,633 വോട്ടിനാണ് പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് റെഡ്ഡി കുഴഞ്ഞുവീഴുകയായിരുന്നു.
മുന്‍ മന്ത്രി മുന്‍ മന്ത്രി തുമ്മല നെഞ്ചുവേദനയെ തുടര്‍ന്നാണ് ഖമാമിലെ പ്രാദേശിക ആശുപത്രിയില്‍ ചികിത്സ തേടിയത്. ടിഡിപി സ്ഥാനാര്‍ത്ഥിയായി സതുപല്ലി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച തുമ്മല 7,669 വോട്ടിനാണ് പരാജയപ്പെട്ടത്. 1985,1994, 199 എന്നിങ്ങനെ മൂന്നു തവണ ഈ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: