ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിലുണ്ടായ തോല്‍വി വിലയിരുത്തി പരിഹാരം കണ്ടെത്തുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. ഇത് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. അദ്ദേഹം പറഞ്ഞു.
ഭരണവിരുദ്ധ വികാരമടക്കം പ്രാദേശികമായ നിരവധി ഘടകങ്ങള്‍ തോല്‍വിക്ക് കാരണമായിട്ടുണ്ട്. പ്രശ്നങ്ങള്‍ വിലയിരുത്തി പരിഹാരം കെണ്ടത്താനുള്ള അവസരമാണിത്. ലോക്സഭ തെരഞ്ഞെടുപ്പ് കേന്ദ്ര നടപടികളും നയങ്ങളും വിലയിരുത്തിയുള്ളതാണ്. ഇവ തമ്മില്‍ ബന്ധമില്ല, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: