മുംബൈ: മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ നേട്ടം. 1100 ലേറെ സീറ്റുകള്‍ നേടിയ ബിജെപി ധൂലെ കോര്‍പ്പറേഷനും പിടിച്ചടക്കി. 27 നഗരസഭകളിലായുള്ള 2732 സീറ്റുകളില്‍ 1100 സീറ്റുകളും ബിജെപി നേടി. രണ്ടാം സ്ഥാനത്തെത്തിയ ശിവസേനയ്ക്ക് 499 സീറ്റുകള്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസിന് 439 സീറ്റുകളും എന്‍സിപി 264 സീറ്റുകളും നേടി. ബിഎസ്പിക്ക് 38 സീറ്റുകള്‍ കിട്ടി.
ധൂലെ കോര്‍പ്പറേഷനിലെ 74 സീറ്റുകളില്‍ 50 എണ്ണവും നേടിയ ബിജെപി ഭരണം പിടിച്ചെടുത്തു. ഇതോടെ മഹാരാഷ്്രടയിലെ ഒരുഡസനിലേറെ തദ്ദേശ സ്ഥാപനങ്ങള്‍ ബിജെപിക്ക് ഒറ്റയ്ക്ക് ലഭിച്ചിട്ടുണ്ട്. കല്യാന് ഡോംബിവ്ലി, ബൃഹത് മുംബൈ കോര്‍പ്പറേഷനുകള്‍ ബിജെപിയും ശിവസേനയും ചേര്‍ന്നാണ് ഭരിക്കുന്നത്.
മൂന്നു വര്‍ഷത്തിനുള്ളില്‍ ബിജെപി ലാത്തൂര്‍, സോളാപ്പൂര്‍, സാംഗ്ളി കോര്‍പ്പറേഷനുകളില്‍ നിന്ന് കോണ്‍ഗ്രസിനെ പുറത്താക്കിയിരുന്നു. പൂനെ, പ്രിംപ്രി ചിഞ്ച്വാഡ കോര്‍പ്പറേഷനുകളില്‍ എന്‍സിപിയെയും ഭരണത്തില്‍ നിന്ന് പുറത്താക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: