തിരുവനന്തപുരം: പ്രളയക്കെടുതിക്കിരയായ ചെറുകിട-ഇടത്തരം വാണിജ്യ സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും ഉജ്ജീവന വായ്പാപദ്ധതി നടപ്പാക്കുന്ന കാര്യം സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. കെ. ആന്‍സലന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ വീണ്ടെടുക്കുന്നതിനായി ബാങ്കുകള്‍ വഴി വായ്പ ലഭ്യമാക്കാനും കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: