കൊച്ചി: ശബരിമലയെ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ കേരളം മുഴുവന്‍ അയ്യപ്പജ്യോതിയും ജില്ലകള്‍ തോറും യുവതീ സംഗമവും സംഘടിപ്പിക്കാന്‍ ഹിന്ദു സംഘടനാ നേതൃയോഗത്തിന്റെ തീരുമാനം.
ഡിസംബര്‍ 26ന് വൈകിട്ട് ആറു മുതല്‍ ഏഴുവരെ മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ദേശീയ പാതയില്‍ അയ്യപ്പജ്യോതി തെളിയിക്കും. അങ്കമാലി മുതല്‍ പാറശ്ശാലവരെ എംസി റോഡിലാവും ജ്യോതി തെളിയിക്കുക. പ്രധാന കേന്ദ്രങ്ങളില്‍ ഇതോടനുബന്ധിച്ച് പൊതുയോഗങ്ങള്‍, അയ്യപ്പന്‍വിളക്ക് എന്നിവ സംഘടിപ്പിക്കും.
വിവിധ സാമുദായിക, ആധ്യാത്മിക സംഘടനകളുടെ വനിതാ നേതാക്കളുടെ യോഗം ഡിസംബര്‍ 18ന് രാവിലെ 10ന് കോട്ടയം സ്വാമിയാര് മഠത്തില്‍ ചേരും.
ഡിസംബര്‍ 15, 16, 17 തീയതികളില്‍ കേരളത്തിലെ മുഴുവന്‍ ഗ്രാമങ്ങളിലും മുഴുവന്‍ വീടുകളിലും കര്‍മസമിതി പ്രവര്‍ത്തകര്‍ സമ്പര്‍ക്കം നടത്തി, രാഷ്ട്രപതിക്ക് ഭീമഹര്‍ജി നല്കാന് ഒപ്പ് ശേഖരണം നടത്തും. അയ്യപ്പഭക്ത സംഗമം നടത്തി പഞ്ചായത്ത് തലത്തിലുള്ള കര്‍മസമിതിക്ക് രൂപം നല്‍കും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മഹിളാ ഐക്യവേദിയുമായി ചേര്‍ന്ന് യുവതീ സംഗമം നടത്തുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: