കോട്ടയം: കേരളാ എന്‍ജിഒ സംഘ് 40-ാം സംസ്ഥാന സമ്മേളനം നാളെ കോട്ടയത്ത് തുടങ്ങും. മൂന്ന് ദിവസങ്ങളിലായി നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു ദിവസമായി ചുരുക്കി. പ്രകടനവും ഒഴിവാക്കിയിട്ടുണ്ട്.
14ന് രാവിലെ കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ സംസ്ഥാന ഭാരവാഹികളുടെ യോഗം ജിഇഎന്‍സി സംസ്ഥാന ജന. സെക്രട്ടറി കെ.പി. രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. രണ്ടിന് കൗണ്‍സില്‍ യോഗം ബിഎംഎസ് സംസ്ഥാന സംഘടനാ കാര്യദര്‍ശി സി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി. സുനില്‍കുമാര്‍ അധ്യക്ഷനാകും.
15ന് രാവിലെ 10ന് ടൗണ്‍ ഹാളിന് മുന്നില്‍ പതാക ഉയര്‍ത്തല്‍. തുടര്‍ന്ന് പ്രതിനിധി സമ്മേളനം ബിഎംഎസ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ബി. സുരേന്ദ്രജി ഉദ്ഘാടനം ചെയ്യും. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍, ഡോ. സി.ഐ. ഐസക്ക് തുടങ്ങിയവര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് 2.30ന് ജീവനക്കാരുടെ അവകാശ സംരക്ഷണവും സാലറി ചലഞ്ചിലെ നിയമപോരാട്ടവും എന്ന വിഷയത്തില്‍ സെമിനാര്‍ ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 5ന് സമാപന സമ്മേളനം ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഉണ്ണികൃഷ്ണന് ഉണ്ണിത്താന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: