കോട്ടയം: അഖില കേരളാ തന്ത്രി മണ്ഡലം എട്ടാമത് വാര്‍ഷികം ആഘോഷിക്കുന്നു. ഭാര്‍ഗവം 2018 എന്ന പേരില്‍ ഡിംസബര്‍ 30ന് തിരുവനന്തപുരം പ്രിയദര്‍ശിനി ഹാളില്‍ കൂടുന്ന വാര്‍ഷിക സമ്മേളനം പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതി ഭായി തമ്പുരാട്ടി ഉത്ഘാടനം ചെയ്യും.
രാവിലെ 7.30ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍നിന്ന് ആരംഭിക്കുന്ന ധര്‍മരക്ഷാ വിളംബര ഘോഷയാത്ര ചെയര്മാന് വാഴയില്‍മഠം വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്യും. പ്രശസ്ത ആചാര്യശ്രേഷ്ഠന്മാര് സമ്മേളനത്തിന്റെ പ്രതീകാത്മകമായി അഷ്ടദീപ പ്രോജ്ജ്വലനം നടത്തും. പന്തളം രാജകുടുംബാംഗം ശശികുമാര്‍ വര്‍മ മുഖ്യപ്രഭാഷണം നടത്തും.
താഴമണ്‍മഠം കണ്ഠര് മഹേശ്വര് മോഹനര്, മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, കെഡിആര്‍ബി ചെയര്മാന് രാജഗോപാലന്‍ നായര്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, ഗുരുവായൂര്‍ ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍, എസ്. ശ്രീജിത്ത് ഐപിഎസ് തുടങ്ങിയവര്‍ പങ്കെടുക്കും. തന്ത്രി മണ്ഡലം വിദ്യാപീഠം നടത്തിയ പൂജാവിശാരദ് പരീക്ഷയുടെ ബിരുദദാന വിതരണം കെ. ജയകുമാര്‍ ഐഎഎസ് ഉദ്ഘാടനം ചെയ്യും.
ചിറയിന്‍കീഴ് തന്ത്രി മണ്ഡലം വിദ്യാപീഠം അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ കൂടിയ യോഗത്തില്‍ അഖില കേരള തന്ത്രി മണ്ഡലം ഉപാധ്യക്ഷന്‍ വാഴയില്‍ മഠം വിഷ്ണു നമ്പൂതിരി ചെയര്‍മാനായി സ്വാഗതസംഘം രൂപീകരിച്ചു. വൈസ് ചെയര്‍മാനായി ഭൂതക്കുളം മരങ്ങാട്ടില്ലം സന്തോഷ് നമ്പൂതിരിയേയും ജനറല്‍ കണ്‍വീനറായി ഒറ്റൂര്‍ കൈപ്പള്ളി ഇല്ലം പുരുഷോത്തമന് നമ്പൂതിരിയേയും ട്രഷററായി പാല്‍ക്കുളങ്ങര ഗണഗീത് ഗണപതി പോറ്റിയേയും മീഡിയ ചീഫ് കോ ഓര്‍ഡിനേറ്ററായി തിരുവല്ല വാളവക്കോട്ടില്ലത്ത് ഡോ. ദിലീപന് നാരായണന് നമ്പൂതിരിയേയും തിരഞ്ഞെടുത്തു. പ്രസിഡന്റ് വി.ആര്. നമ്പൂതിരി അധ്യക്ഷം വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ക്ടാക്കോട്ടില്ലത്ത് എസ്. രാധാകൃഷ്ണന് പോറ്റിയും ജില്ലാ ഭാരവാഹികളും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: