തിരുവനന്തപരും: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 15 മുതല്‍ 30 വരെയുളള മൂന്നാം ഘട്ടത്തില്‍ പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ സുരക്ഷാ മേല്‍നോട്ട ചുമതല ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്ത് നിര്‍വഹിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ മേല്‍നോട്ട ചുമതല ഇന്റലിജന്‍സ് ഡിഐജി എസ്.സുരേന്ദ്രന് ആയിരിക്കും. പോലീസ് കണ്‍ട്രോളര്‍മാരായി സന്നിധാനത്ത് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, ക്രൈംബ്രാഞ്ച് എസ്.പി പി.ബി രാജീവ് എന്നിവരെ നിയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: