ബീന കണ്ണന്‍ ബ്രൈഡല്‍ ഷോ നാളെ

Thursday 13 December 2018 3:04 am IST

കൊച്ചി: ഈ വര്‍ഷത്തെ 'ബീന കണ്ണന്‍ ബ്രൈഡല്‍ ഷോ' നാളെ എറണാകുളത്ത് ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍. ഇന്ത്യയിലെ സൂപ്പര്‍ മോഡലുകള്‍ പങ്കെടുക്കുന്ന ഷോ നയിക്കുന്നത് സെലിബ്രിറ്റി നടിമാരായ രവീണ ഠണ്‍ഡണും ശ്രേയ ഷറണുമാണ്. ഓരോ സ്ത്രീയുടെയും മനസ്സിലെ രാജകീയ വസ്ത്ര ഭാവനകളാണ് ഷോയുടെ പ്രമേയം. 

ഈ വര്‍ഷത്തെ ഷോ കാഞ്ചീപുരം വിവാഹ സാരികള്‍ക്ക് പുതുമാനങ്ങള്‍ രചിക്കുകയാണ്. രാജ്യത്ത് എല്ലാ ഭാഗത്തുനിന്നുമുള്ള എംബ്രോയ്ഡറികള്‍ പരമ്പരാഗത കാഞ്ചീപുരത്തില്‍ ഇഴചേര്‍ത്തുണ്ടാകുന്ന വിസ്മയങ്ങളാണ് അവതരിപ്പിക്കുക.  'വിവാഹ വേളകള്‍ക്കുള്ള കാഞ്ചിപുരം പട്ടുസാരികളാണ് ഷോയില്‍ ഉള്ളത്. കാഞ്ചീപുരത്തിന്റെ പ്രൗഢിയും എംബ്രോയ്ഡറിയുടെ ഐശ്വര്യവും ചേരുമ്പോഴാണ് വസ്ത്രങ്ങള്‍ക്ക് രാജകീയ ഭാവം വരുന്നത്. ഈ നിര, നവവധുക്കള്‍ക്ക് ഇഷ്ടപ്പെടുമെന്നാണ് എന്റെ വിശ്വാസം,' ശീമാട്ടിയുടെ സാരഥിയും ഡിസൈനറുമായ ബീന കണ്ണന്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.