കണ്ണൂര്‍: ഭരണഘടന സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന സാക്ഷരതാമിഷന്‍ ജനുവരി 26 ന് ഭരണഘടനാ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പ്രേരക്മാര്‍ക്ക് ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ മേഖലാ പരിശീലനം സംസ്ഥാന സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല ഉദ്ഘാടനം ചെയ്തു.
ഈ മാസം 20 വരെ പഞ്ചായത്ത്, കോര്പ്പറേഷന്, മുന്‍സിപ്പാലിറ്റി തലത്തില്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് പരിശീലനം നല്‍കും. ഡിസംബര്‍ 21 മുതല്‍ ജനുവരി 5 വരെ വാര്‍ഡ് തല പരിശീലനവും നടക്കും. ഭരണഘടനാ സാക്ഷരത സംഗമങ്ങള്‍ ഡിസംബര്‍ 14 മുതല്‍ 21 വരെ സംഘടിപ്പിക്കും.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് കെ.പി.ജയബാലന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ചന്ദ്രന്, സാക്ഷരതാ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ.മനോജ് എബ്രഹാം, കാസര്‍കോട് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജുജോണ്‍ എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ പ്രേരക്മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: