ബാഴ്സലോണ: തോല്‍വിക്കരികില്‍ നിന്ന് പൊരുതിക്കയറി ബാഴ്സലോണയെ സമനിലയില്‍ കുരുക്കിയിട്ട് ടോട്ടനം ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ നേടി.
കളിയവസാനിക്കാന്‍ അഞ്ചു മിനിറ്റുള്ളപ്പോള്‍ ലുകാസ് മൗറയാണ് ടോട്ടനത്തെ തോല്‍വിയില്‍ നിന്ന് കരകയറ്റിയ ഗോള്‍ കുറിച്ചത്. ഏഴാം മിനിറ്റില്‍ തന്നെ ബാഴ്സലോണ മുന്നിലെത്തി. ഡെംബെലെയാണ് ആതിഥേയര്‍ക്കായി ഗോള്‍ നേടിയത്. തുടര്‍ന്ന് ഗോള്‍ മടക്കാനായി പൊരുതിയ ടോട്ടനം അവസാന നിമിഷങ്ങളില്‍ ലക്ഷ്യം കണ്ടു.
നേരത്തെ തന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിയ ബാഴ്സലോണ ആറു മത്സരങ്ങളില്‍ പതിനാല് പോയിന്റുമായി ഗ്രൂപ്പ്് ബിയില്‍ ജേതാക്കളായി.
ഗ്രൂപ്പ്് സിയില്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് മുക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായി പാരീസ് സെന്റ് ജര്‍മയിന്‍സ് (പിഎസ്ജി)പ്രീ ക്വാര്‍ട്ടറിലെത്തി. മൊണോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഗ്രൂപ്പ് എ യില്‍ ഒന്നാം സ്ഥാനക്കാരായി ബൊറൂസിയ ഡോര്ട്ട്്മുണ്ടും നോക്കൗട്ടില്‍ കടന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: