തിരുവനന്തപുരം: തിരുവനന്തപുരത്ത് നാളെ ദല്‍ഹിക്കെതിരെ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമില്‍ വത്സല്‍ ഗോവിന്ദിനെ ഉള്‍പ്പെടുത്തി. ഓള്‍റൗണ്ടറായ വത്സല്‍ ഗോവിന്ദ് കേരള അണ്ടര്‍ 19 ടീം ക്യാപ്റ്റനായിരുന്നു. ചലഞ്ചര്‍ ട്രോഫിക്കുള്ള ഇന്ത്യ ഗ്രീന്‍ ടീമിലും കളിച്ചു .
ഈ സീസണിലെ അണ്ടര്‍ 19 കൂച്ച് ബിഹാര്‍ ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതാരമാണ് വത്സന്. 635 റണ്‍സാണ് നേടിയത്.ഒഡീഷക്കെതിരെ ആദ്യ ഇന്നിങ്ങ്സില്‍ ട്രിപ്പിള്‍ സെഞ്ച്വറിയും (302 നോട്ടൗട്ട്),ഗോവക്കെതിരെ സെഞ്ച്വറിയും(146)നേടി. തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ചാലക്കുടി സ്വദേശിയായ വത്സല്‍
കേരളാ ടീം: സച്ചിന് ബേബി (ക്യാപ്റ്റന്‍), ജലജ് സക്സേന, അരുണ്‍ കാര്‍ത്തിക്, മുഹമ്മദ് അസറുദ്ദീന്, സഞ്ജു വിശ്വനാഥ്, വത്സല്‍ ഗോവിന്ദ്, വി.എ. ജഗദീഷ്, അക്ഷയ് ചന്ദ്രന്, വിഷ്ണു വിനോദ്, സിജോമോന്‍ ജോസഫ്, സന്ദീപ് എസ്. വാര്യര്‍, നിധീഷ്. എം.ഡി, ബേസില്‍ തമ്പി, രാഹുല്‍.പി, വിനൂപ് എസ്. മനോഹരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: