ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി കെ. ചന്ദ്രശേഖര്‍ റാവു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചയായി രണ്ടാം തവണയാണ് തെലങ്കാന രാഷ്ട്രസമിതി സ്ഥാപക നേതാവു കൂടിയായ ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രിയാവുന്നത്.
119 അംഗ നിയമസഭയില്‍ 88 സീറ്റുകള്‍ നേടിയാണ് ടിആര്‍എസ് വീണ്ടും അധികാരത്തിലെത്തിയത്.
രാജ്ഭവനില്‍ ഉച്ചയ്ക്ക് 1.30ന് ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന് സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങില്‍ മറ്റു മന്ത്രിമാരും അധികാരമേല്‍ക്കും. ടിആര്‍എസ്സിന്റെ നിയമസഭാംഗങ്ങള്‍ തെലങ്കാനഭവനില് യോഗം ചേര്‍ന്നാണ് റാവുവിനെ മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: