തിരുവനന്തപുരം: 13 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമായുള്ള ബില്ലുകള്‍ പരിഗണിക്കാന്‍ ചേര്‍ന്ന നിയമസഭ സമ്മേളനം ഇന്ന് അവസാനിക്കും. സഭ ചേര്‍ന്ന ദിവസങ്ങളിലെല്ലാം സര്‍ക്കാരിനെതിരെ ഓരോ വിഷയങ്ങളുയര്‍ത്തിയാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. ശബരിമലയിലെ സര്‍ക്കാരിന്റെ നിലപാടുകള്‍ തന്നെയായിരുന്നു പ്രധാന വിഷയം.
അതേ സമയം ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് എം എല്‍ എ മാര്‍ നടത്തുന്ന സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നു. വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകാത്തതിനാല്‍ ഇന്നും സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കില്ലെന്നാണ് സൂചന. ശബരിമല പ്രശ്നത്തില്‍ ഏട്ട് ദിവസമായി സഭാ നടപടികള്‍ സ്തംഭിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: