ന്യൂജേഴ്സി കണ്‍വന്‍ഷന് പിന്തുണയുമായി ഡിട്രോയിറ്റ് ചാപ്റ്റര്‍

Thursday 13 December 2018 10:24 am IST

ന്യൂജഴ്സി:  കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ    കണ്‍വന്‍ഷന്‍   പൂര്‍ണ്ണ പിന്തുണയുമായി ഡിട്രോയിറ്റ് ചാപ്റ്റര്‍. കണ്‍വന്‍ഷന്‍ ഒരുങ്ങളുടെ ഭാഗമായി എത്തിയ കെ എച്ച് എന്‍ എ പ്രസിഡന്റ് ഡോ രേഖാ മേനോന് ഗംഭീര സ്വീകരണമാണ് ഡിട്രോയിറ്റില്‍ ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം നടന്ന കെ എച്ച് എന്‍ എ ഡിട്രോയിറ്റ് കണ്‍വന്‍ഷന് നേതൃത്വം നല്‍കിയ പ്രഡിഡന്റ് സുരേന്ദ്രന്‍ നായര്‍, ജനറല്‍ സെക്രട്ടറി രാജേഷ് കുട്ടി, ട്രഷറര്‍ സുദര്‍ശന കുറുപ്പ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രാജേഷ് നായര്‍, രജിസ്ട്രേഷന്‍ ചെയര്‍മാന്‍ സുനില്‍ പിങ്കോള്‍ തുടങ്ങിയ പ്രമുഖരൊക്കെ സ്വീകരണത്തില്‍ പങ്കെുത്തു.

സംഘാടന മികവിലും കലാപരിപാടികളുടെ വ്യത്യസ്ഥതയിലും കെ എച്ച എന്‍ എ കണ്‍വന്‍ഷനുകളുടെ ചരിത്രത്തില്‍ മികച്ചത് സംഘടിപ്പിച്ച ഡിട്രോയിറ്റ് ചാപ്റ്ററിന്റെ സ്വീകരണം ആവേശം നല്‍കുന്നതാണെന്ന് ഡോ.രേഖാ മോനോന്‍ പറഞ്ഞു. ന്യൂ ജഴ്സി കണ്‍വന്‍ഷന്‍ മികച്ചതാക്കാന്‍ ഓരോരുത്തരുടേയും പിന്തുണയും അവര്‍ തേടി.

അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വന്‍ഷനാണ് ന്യുജഴ്സിയില്‍ നടക്കുക. ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ചെറിഹില്‍ ക്രൗണ്‍പ്ളാസാ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍

 
 
 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.