തിരുവനന്തപുരം: തുല്യനീതിക്ക് വേണ്ടിയാണ് വനിതാ മതിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്ത്രീകളുടെ അന്തസ്സ് ഉറപ്പാക്കാനുള്ള അഭിമാന മതിലാണ് വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വനിതാ മതിലിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീ ജീവിതം അടിച്ചമര്‍ത്തപ്പെട്ട് കിടന്ന കാലമുണ്ടായിരുന്നെന്നും നവോത്ഥാന ഇടപെടലുകളിലൂടെയാണ് അനാചാരങ്ങള്‍ കടപുഴകിയതെന്നും അങ്ങനെ ഉഴുതുമറിക്കപ്പെട്ട മണ്ണിലാണ് കേരളം രൂപപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന് സ്ഥലജല വിഭ്രാന്തിയാണെന്നും അതിനാലാണ് വനിതാ മതിലിനെ എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യുഡിഎഫ് വനിതാ സംഘടനകളെയും വനിതാമതിലിലേക്ക് ക്ഷണിച്ച മുഖ്യമന്ത്രി വനിതാ മതില് എങ്ങനെ വര്‍ഗീയമാകുമെന്നും ചോദിച്ചു. ശബരിമല വിധിയില്‍ ഒരു വിഭാഗം നടത്തിയ ഇടപെടല്‍ നവോത്ഥാനം തകര്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ബെര്‍ലിന്‍ മതില് പൊളിച്ച പോലെ ഈ വര്‍ഗീയ മതില് ജനം പൊളിക്കും എംകെ മുനീര്‍ എംഎല്‍എ പറഞ്ഞതോടെ ഭരണപക്ഷം ബഹളം വച്ചു. മുനീര്‍ പരാമര്‍ശം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഭരണപക്ഷം ബഹളം വച്ചതോടെ സഭാ നടപടികള്‍ നിര്‍ത്തി വച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: