കൊച്ചി : അഴീക്കോട് എംഎല്‍എ കെ.എം. ഷാജിക്ക് അയോഗ്യത കല്പ്പിക്കാന് ഇടയാക്കിയ ലഘുലേഖ സിപിഎം നേതാവ് ഹാജരാക്കിയത്. പ്രദേശിക സിപിഎം നേതാവ് കോടതിയില്‍ രേഖ ഹാജരാക്കുന്നതിന്റെ രേഖകളും പുറത്തുവന്നു.
കണ്ണൂര്‍ കോടതിയില്‍ വളപട്ടണം പോലീസ് ഹാജരാക്കിയ മഹസ്സറിലണ് ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നത്. ഇതിനെ തുടര്‍ന്ന് വളപട്ടണം എസ്ഐയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. സംഭവത്തില്‍ കെ. എം. ഷാജി നല്കിയ ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിക്കും. ഇസ്ലാം മത വിശ്വാസിയല്ലാത്തവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് കാണിച്ചുള്ള ലഘുലേഖ യുഡിഎഫ് പ്രാദേശിക നേതാവ് എന്‍.ടി. മനോരമയുടെ വീട്ടില്‍നിന്നും പിടിച്ചെടുത്തെന്നാണ് പോലീസിന്റെ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: