പനാജി: ബോളിവുഡ് നടി സറീന് ഖാന്റെ കാറിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. ഗോവ സ്വദേശിയായ നിതേഷ് (31) ആണ് മരിച്ചത്. ഗോവ ബീച്ചിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. അപകടം സംഭവിച്ച ഉടന്‍തന്നെ നിതേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
അപകടത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടസമയത്ത് നടിയും ഡ്രൈവറുമാണ് കാറിലുണ്ടായിരുന്നത്. വീര്‍, ഹേറ്റ് സ്റ്റോറി, ഹൗസ് ഫുള്‍ 2 തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സറീന് ഖാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: