ന്യൂദല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപമെടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉപഗ്രഹ ചിത്രങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇന്ത്യന്‍ തീരത്തുനിന്ന് 1000 കിലോമീറ്റര്‍ അകലെയായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് ഈ മാസം 15, 16 തിയതികളില്‍ ആന്ധ്ര തീരം ലക്ഷ്യം വെച്ച് നീങ്ങുന്നുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ഇത് കരയില്‍ പ്രവേശിക്കുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: