ചങ്ങനാശ്ശേരി: സമുദായ ആചാര്യന് മന്നത്ത് പദ്മനാഭന്റെ 142-ാമത് ജയന്തി ആഘോഷം ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ പെരുന്ന മന്നം നഗറില്‍. ജനുവരി ഒന്നിന് രാവിലെ പ്രഭാതഭേരി. എട്ടുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 10.15ന് അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനം.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതവും വിശദീകരണവും നടത്തും. എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷനാകും. ഉച്ചകഴിഞ്ഞ് മൂന്നിന് ബാംഗ്ലൂര്‍ ജി. രവികിരണ്‍ അവതരിപ്പിക്കുന്ന സംഗീതസദസ്സ്. ആറിന് ഡോ. എം. നര്‍മ്മദ അവതരിപ്പിക്കുന്ന വയലിന് ഫ്യൂഷന്‍. ഒന്‍പതിന് തിരുവല്ല ശ്രീവല്ലഭ വിലാസം കഥകളിയോഗം അവതരിപ്പിക്കുന്ന മേജര്‍ സെറ്റ് കഥകളി.
ജനുവരി രണ്ടിന് രാവിലെ പ്രഭാതഭേരി. 7.30 മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. എട്ടിന് വെട്ടിക്കവല കെ.എന്‍. ശശികുമാറും സംഘവും അവതരിപ്പിക്കുന്ന നാഗസ്വരക്കച്ചേരി. 10.30 ന് വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം. 10.45 ന് മന്നം ജയന്തിസമ്മേളനം അഡ്വ.കെ. പരാശരന് ഉദ്ഘാടനം ചെയ്യും.
എന്‍എസ്എസ്. പ്രസിഡന്റ് അഡ്വ.പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിക്കും. മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.വി. രാമകഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തും. സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത് അധ്യക്ഷനുമായ സി.രാധാകൃഷ്ണന് അനുസ്മരണ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: