നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസ് ഉതുപ്പിന് വിദേശത്തു പോകാന്‍ അനുമതി നല്‍കിയത് ശരിയോ? ഹൈക്കോടതി

Friday 14 December 2018 1:09 am IST

കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിന് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്നും ഈ കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസിന് വിദേശത്തു പോകാന്‍ അനുമതി നല്‍കിയത് ഉചിതമാണോയെന്നും ഹൈക്കോടതി ആരാഞ്ഞു. ഉതുപ്പ് വര്‍ഗ്ഗീസിന് 45 ദിവസത്തേക്ക് വിദേശത്തു പോകാന്‍ സിബിഐ കോടതി അനുമതി നല്‍കിയതിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയില്‍ കോടതിയുടെ ചോദ്യം. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതോടെ ഇന്നു വിധി പറയാന്‍ മാറ്റി.

കുവൈറ്റിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ലക്ഷങ്ങള്‍ കമ്മീഷനായി വാങ്ങിയെന്ന കേസില്‍ ഉതുപ്പിനെതിരെ സിബിഐ കുറ്റപത്രം നല്‍കിയിരുന്നു. ഇതിനിടെയാണ് യുഎഇയിലേക്ക് പോകാന്‍ ഉതുപ്പ് വര്‍ഗീസിന് വിചാരണക്കോടതി അനുമതി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.