ചെറുതുരുത്തി: ശബരിമലയിലെ ആചാരലംഘനത്തില്‍ പ്രതിഷേധിച്ച് അവാര്‍ഡ് തിരിച്ചുനല്‍കി സിപിഎം പ്രവര്ത്തകന്. ദേശമംഗലം പഞ്ചായത്തിലെ ഈ വര്‍ഷത്തെ ഏറ്റവും നല്ല കര്‍ഷകനുള്ള അവാര്‍ഡ് കിട്ടിയ സിപിഎം പ്രവര്ത്തകന് കൂടിയായ ദേശമംഗലം, പള്ളം കൊറ്റമ്പത്തൂര്‍ സ്വദേശി ചിറയില്‍ വീട്ടില്‍ സി.എ. സുരേഷാണ് ശബരിമലയില്‍ നടക്കുന്ന ആചാരലംഘനങ്ങളിലും, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചു മരണമടഞ്ഞ ഭക്തന്റെ വിയോഗത്തിലും മനംനൊന്ത് തനിക്കു കിട്ടിയ അവാര്‍ഡ് തിരിച്ചുനല്‍കി പ്രതിഷേധിച്ചത്.
തികഞ്ഞ അയ്യപ്പവിശ്വാസി കൂടിയായ ഇദ്ദേഹം കഴിഞ്ഞ ഇരുപത്താറു വര്‍ഷമായി മുടങ്ങാതെ മല ചവിട്ടുന്ന വ്യക്തിയാണ്. വര്‍ഷങ്ങളായി കൃഷി ചെയ്തു ജീവിക്കുന്ന സുരേഷിന് ഇതിനു മുന്‍പും നല്ല കര്‍ഷകനുള്ള പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: