ണ്ടന്: തെരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇന്ത്യയില്‍ നിന്ന് 9,000 കോടി തട്ടിച്ച് ലണ്ടനിലേക്ക് മുങ്ങിയ മദ്യരാജാവ് വിജയ് മല്ല്യയുടെ ആശംസകള്‍. സച്ചിന് പൈലറ്റിനും ജ്യോതിരാദിത്യ സിന്ധ്യക്കുമാണ് മല്ല്യ ആശംസകള്‍ നേര്‍ന്നത്.
സോണിയ കോണ്‍ഗ്രസ് അധ്യക്ഷയും കോണ്‍ഗ്രസ് നേതാവ് ഡോ. മന്മോഹന് സിങ് പ്രധാനമന്ത്രിയും ആയിരുന്ന സമയത്താണ് മല്ല്യ വിവിധ ബാങ്കുകളില്‍ നിന്ന് കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിനുവേണ്ടി കോടികള്‍ വായ്പയെടുത്തതും 9,000 കോടിയോളം രൂപയുടെ കുടിശിക വരുത്തിയതും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതില്‍ ശക്തമായ നടപടികള്‍ തുടങ്ങിയതോടെയാണ് മല്ല്യ ലണ്ടനിലേക്ക് മുങ്ങിയത്.
ബിജെപിയെ തോല്‍പ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശംസകള്‍ നേര്‍ന്നതോടെ മല്ല്യയും കോണ്‍ഗ്രസും തമ്മിലുള്ള അവിശുദ്ധ ബന്ധം കൂടുതല്‍ വെളിവായി. മല്ല്യയുടെ ട്വീറ്റില്‍ ചെറുപ്പക്കാരായ ചാമ്പ്യന്മാര് എന്നാണ് സച്ചിന് പൈലറ്റിനെയും ജ്യോതിരാദിത്യ സന്ധ്യയേയും അഭിസംബോധന ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: