ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്സിക്ക് ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്. സിബിഐയുടെ ആവശ്യപ്രകാരമാണ് നോട്ടീസയച്ചതെന്ന് സിബിഐ വക്താവ് അഭിഷേക് ദയാല്‍ പറഞ്ഞു. ചോക്സിയെ ഇന്ത്യയിലെത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കേസിലെ മറ്റൊരു പ്രതിയായ നീരവ് മോദിക്ക് നേരത്തേ തന്നെ ഇന്റര്‍പോള്‍ നോട്ടീസ് അയച്ചിരുന്നു. ബാങ്കില്‍ നിന്ന് ഇരുവരും ചേര്‍ന്ന് 13,000 കോടി രൂപ തട്ടിച്ചെന്നാണ് കേസ്. ഇതിനു ശേഷം രാജ്യം വിട്ട ചോക്സി ആന്റിഗ്വയിലാണ് ഇപ്പോഴുള്ളത്. കേസില്‍ സിബിഎയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മുംബൈയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: