തിരുവനന്തപുരം: ട്രെയിന്‍ കോച്ചുകള്‍ യന്ത്രവത്കൃത സംവിധാനത്തിലൂടെ വൃത്തിയാക്കുന്ന ക്ലീന്‍ സ്റ്റേഷന് ട്രെയിന്‍ പദ്ധതി (സി.എസ്.ടി) ദക്ഷിണ റെയില്‍വേ ഷൊര്‍ണൂര്‍, ഈറോഡ് സ്റ്റേഷനുകളിലേക്ക് കൂടി ഉടന്‍ വ്യാപിപ്പിക്കും. ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ ഒരു ദിവസം 225 കോച്ചുകളും, ചെന്നൈ എഗ്മോര്‍ സ്റ്റേഷനില്‍ 185 കോച്ചുകളും ഈ പദ്ധതിക്കു കീഴില്‍ വൃത്തിയാക്കും.
73 പ്രധാന സ്റ്റേഷനുകളിലെ ശുചീകരണജോലികള്‍ക്ക് ദക്ഷിണറെയില്‍വേ പുറംജോലിക്കരാര്‍ നല്‍കിയിരിക്കുകയാണ്.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിലെ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി ദക്ഷിണറെയില്‍വേക്കു കീഴില്‍ സര്‍വീസ് നടത്തുന്ന 102 ട്രെയിനുകളില്‍ ഓണ്‍ബോര്‍ഡ് ഹൗസ്കീപ്പിംഗ് സംവിധാനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: