സിന്ധുവിന് രണ്ടാം ജയം

Friday 14 December 2018 4:56 am IST

ഗാങ്ഷൂ: ലോക ഒന്നാം നമ്പറായ തായ് സൂ യിങ്ങിനെ കീഴടക്കി ഇന്ത്യയുടെ പി.വി. സിന്ധു ലോക ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണില്‍ തുടര്‍ച്ചയായ രണ്ടാം വിജയം ആഘോഷിച്ചു.

 ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍ത്തോയെ തോല്‍പ്പിച്ച് ഇന്ത്യയുടെ സമീര്‍ വര്‍മ ലോക ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണിന്റെ നോക്കൗട്ടില്‍ കടക്കാനുള്ള സാധ്യത സജീവമാക്കി.

ഉശിരന്‍ പോരാട്ടം അരങ്ങേറിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധു വിജയിച്ചത്്. സ്‌കോര്‍ 14-21, 21-16, 21-18. ആദ്യ ഗെയിം നഷ്ടമായ സിന്ധു അവസാന രണ്ട് ഗെയിമിലും പൊരുതക്കയറുകയായിരുന്നു. മത്സരം ഒരു മണിക്കര്‍ നീണ്ടു. 

ഗ്രൂപ്പ് എ യിലെ ആദ്യ മത്സരത്തില്‍ സിന്ധു ജപ്പാന്റെ അകനെ യാമാഗൂച്ചിയെ തോല്‍പ്പിച്ചിരുന്നു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ സിന്ധു ഇന്ന് മലേഷ്യയുടെ ഴാങ് ബീവനെ നേരിടും. കഴിഞ്ഞ വര്‍ഷം സിന്ധു ഈ ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു.

പതിനാലാം സീഡായ സമീര്‍ വര്‍മ ഗ്രൂപ്പ് ബി യിലെ രണ്ടാം മത്സരത്തില്‍  നേരിട്ടുളള ഗെയിമുകള്‍ക്കാണ് സുഗിയാര്‍ത്തോയെ തോല്‍പ്പിച്ചത്. നാല്‍പ്പത് മിനിറ്റ് നീണ്ട് പോരാട്ടത്തില്‍ 21-16, 21-7 എന്ന സ്‌കോറിന് സമീര്‍ വര്‍മ ജയിച്ചുകയറി. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ സമീര്‍ ലോക ഒന്നാം നമ്പറായ കെന്റോ മൊമൊറ്റോയോട് തോറ്റിരുന്നു.

അടുത്ത മത്സരത്തില്‍ സമീര്‍ വര്‍മ ഇന്ന് തായ്‌ലന്‍ഡിന്റെ കന്റാഫോണ്‍ വാങ്ചാരോണിനെ നേരിടും. ഈ വര്‍ഷം സ്വിസ് ഓപ്പണില്‍ സമീര്‍ വാങ്ചാരോണിനെ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ തായ്‌ലന്‍ഡ് ഓപ്പണില്‍ സമീര്‍ ഈ കളിക്കാരനോട് തോറ്റു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.