ഭുവനേശ്വര്‍: ഒളിമ്പിക് വെളളി മെഡല്‍ ജേതാക്കളായ ബെല്‍ജിയം ലോകകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജര്‍മനിയയെ തോല്‍പ്പിച്ചു. ഇതാദ്യമായാണ് ബെല്‍ജിയം ലോകകപ്പ് ഹോക്കിയുടെ സെമിയിലെത്തുന്നത്്.
അലക്സാണ്ടര്‍ ഹെന്‍ഡ്രിക്ക് , ടോം ബൂണ്‍ എ്ന്നിവരാണ് ബെല്‍ജിയത്തിനായി ഗോളുകള്‍ നേടിയത്്. ലോക ആറാം നമ്പറായ ജര്‍മനിയുടെ ഏക ഗോള്‍ ഡീറ്ററാണ് നേടിയത്.
നാളെ നടക്കുന്ന സെമിയില്‍ ബെല്‍ജിയം ഇംഗ്ലണ്ടിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: