തിരുവനന്തപുരം : ചപ്പാത്തി വില കുറച്ച് വിറ്റതിന് തൊഴിലാളികള്‍ക്ക് സിപിഎംപ്രവര്‍ത്തകരുടെ മര്‍ദ്ദനം. ബാലരാമപുരം വഴിമുക്കിലെ ചപ്പാത്തിക്കടയിലെ തൊഴിലാളികള്‍ക്കാണ് സിപിഎമ്മുകാരുടെ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം.
സിപിഎം നേതാവും നെയ്യാറ്റിന്‍കര എംഎല്‍എയുടെ പിഎയുമായ ഷാനവാസിന്റെ സഹോദരന് റൗഫും മകനും ചേര്‍ന്ന് വിലകുറച്ച് വില്‍ക്കുകയാണെന്ന് ആരോപിച്ച് ഇവരെ മര്‍ദ്ദിക്കുകയായിരുന്നു.
ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും പോലീസ് ആദ്യം ഇത് സ്വീകരിക്കാന്‍ തയ്യാറായില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെയാണ് പോലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: