കല്‍ക്കരി ഖനിയില്‍ ജലപ്രവാഹം: 13 തൊഴിലാളികള്‍ കുടുങ്ങി മരിച്ചു

Friday 14 December 2018 10:47 am IST

ഷില്ലോങ് : മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ ജലപ്രവാഹത്തെ തുടര്‍ന്ന് 13 തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങി മരിച്ചു. ഈസ്റ്റ് ജെയ്ന്റിയ മലനിരയിലെ സ്വകാര്യ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 13 പേരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്തുവരുന്നത്. തുടര്‍ന്ന് പോലീസ് നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും ഇവരെ ജീവനോടെ പുറത്തെത്തിക്കാന്‍ ആയില്ല. 

മൂന്നു ദിവസം മുമ്പാണ് ലൈതീന്‍ നദീതീരത്ത് ചെറിയ മുഖദ്വാരമുള്ള കല്‍ക്കരി ഖനിയുടെ പ്രവര്‍ത്തനം ഇവര്‍ ആരംഭിച്ചത്. എന്നാല്‍ നദിയില്‍ നിന്ന് ജലം കരകവിഞ്ഞ് ഖനിയ്ക്കുള്ളിലേക്ക് കയറി വെള്ളം നിറഞ്ഞ് തൊഴിലാളികള്‍ ഇതിനുള്ളില്‍ അകപ്പെടുകയായിരുന്നു. വെള്ളം പമ്പ് ചെയ്ത് കളഞ്ഞാണ് മൃതദേഹം പുറത്തെത്തിച്ചത്. 

നിയമവിരുദ്ധമായി ഖനി നിര്‍മിച്ചതിന് പോലീസ് കെസെടുത്തു. 

മേഘാലയയില്‍ സുരക്ഷിതതത്വമില്ലാതെ ചെറിയ മുഖദ്വാരത്തോടെയുള്ള ഖനി നിര്‍മാണം നടത്തുന്നത് വിലക്കിക്കൊണ്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍ 2014ല്‍ ഉത്തരവിറക്കിയതാണ്. ദുരന്ത നിവാരണ വകുപ്പ് മന്ത്രി കിര്‍മെന്‍ ഷില്ല ഇത് സംബന്ധിച്ച് ജില്ലാ അധികാരികളോട് റിപ്പോര്‍ട്ട് തേടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.