കൊച്ചി : മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹന ഫാത്തിമയ്ക്ക് ഉപാധികളോടെ ജാമ്യം. ഹെക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല. പമ്പ പോലീസ് സ്റ്റേഷന് പരിധിയില്‍ മൂന്ന് മാസത്തേയ്ക്ക് പ്രവേശിക്കാന്‍ പാടില്ല. തുടങ്ങിയ കര്‍ശ്ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഇതിനുമുമ്പ് ജാമ്യാപേക്ഷ നല്‍കിയെങ്കിലും പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇത് തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ശബരിമല വിഷയത്തില്‍ മതസ്പര്‍ദ്ദ വളര്‍ത്തുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെതിനെതിരെ നല്കിയ പരാതിയിലാണ് രഹന ഫാത്തിമയെ കസ്റ്റഡിയില്‍ എടുക്കുന്നത്. നിലവില്‍ റിമാന്‍ഡിലാണ് അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: