എം പാനല്‍ ജീവനക്കാരെ ഉടന്‍ പിരിച്ചുവിടണം - ഹൈക്കോടതി

Friday 14 December 2018 12:33 pm IST

കൊച്ചി: കെഎസ്‌ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം തിങ്കളാഴ്ച നടപ്പാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഇടപെടേണ്ടി വരുമെന്നും കോടതി പറഞ്ഞു. കെഎസ്‌ആര്‍ടിസിയുടെ സാവകാശ ഹര്‍ജി കോടതി അംഗീകരിച്ചില്ല. 

ഹൈക്കോടതി വിധിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയതിന് എം ഡി ടോമിന്‍ തച്ചങ്കരിക്ക് കോടതിയുടെ വിമര്‍ശനവുമുണ്ടായി. പത്തുവര്‍ഷത്തില്‍ താഴെ സര്‍വീസുള്ള മുഴുവന്‍ എം പാനല്‍ ജീവനക്കാരെയും ഒഴിവാക്കാനാണ് നിര്‍ദേശം. നാലായിരത്തോളം ജീവനക്കാര്‍ക്കു ജോലി നഷ്ടമാകും. വര്‍ഷത്തില്‍ 120 ദിവസത്തില്‍ കൂടുതല്‍ ജോലി ചെയ്​തവരെയും പത്ത്​ വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്​തവരെയും നിലനിര്‍ത്താമെന്നും ഉത്തരവിലുണ്ട്​. 

ഒരാഴ്ചയ്ക്കുള്ളില്‍ നടപടി ആരംഭിക്കണമെന്നും ജസ്റ്റിസ് വി. ചിദംബരേഷും, ജസ്റ്റിസ് ആര്‍. നാരായണ പിഷാരടിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഡിസംബര്‍ ആറിന് ഉത്തരവിട്ടിരുന്നു. വര്‍ഷത്തില്‍ 120 ദിവസത്തില്‍ കൂടുതല്‍ ജോലി ചെയ്തവരെയും പത്ത്​ വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്​തവരെയും നിലനിര്‍ത്താമെന്നും ഉത്തരവിലുണ്ട്​. ഒരാഴ്ചയ്ക്കുള്ളില്‍ നടപടി ആരംഭിക്കണമെന്നും ജസ്റ്റിസ് വി. ചിദംബരേഷും, ജസ്റ്റിസ് ആര്‍. നാരായണ പിഷാരടിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.

അഡ്‌‍വൈസ് മെമ്മോ ലഭിച്ചിട്ടും പിഎസ്‌സി ലിസ്റ്റില്‍നിന്നും നിയമനം ലഭിക്കാതിരുന്ന ഉദ്യോഗാര്‍ഥികളാണ് കോടതിയെ സമീപിച്ചത്. നിലവില്‍ 7800 ല്‍പരം എം-പാനല്‍ ജീവനക്കാരാണ് ഉള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.