റഫാല്‍ വിധി: ഓഹരിവിപണിയില്‍ അനില്‍ അംബാനിക്ക് മുന്നേറ്റം

Friday 14 December 2018 1:16 pm IST

മുംബൈ: റഫാല്‍ ഇടപാടില്‍ സുപ്രീംകോടതി വിധി പുറത്ത് വന്നതിന് പിന്നാലെ അനില്‍ അംബാനിയുടെ കമ്പനികള്‍ക്ക് ഓഹരി വിപണിയില്‍ മുന്നേറ്റം. റിലയന്‍സ് പവര്‍, റിലയന്‍സ് ക്യാപിറ്റല്‍, റിലയന്‍സ് ഇന്‍ഫ്ര, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്നിവക്കാണ് ഓഹരി വിപണിയില്‍ മുന്നേറ്റമുണ്ടായത്. 

റഫാല്‍ വിമാന ഇടപാടില്‍ പൂര്‍ണ്ണ തൃപ്തിയെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും തള്ളിക്കളയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ നടപടികള്‍ സുതാര്യതയുള്ളതാണെന്നും കോടതി വീക്ഷിച്ചു. വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അനില്‍ അംബാനി പറഞ്ഞു. ആരോപണങ്ങള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് ഇതില്‍ നിന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു. 

റഫാല്‍ ജെറ്റ് വിമാനത്തിന്റെ ഗുണമേന്‍മയില്‍ സംശയമില്ല. വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടിയില്‍ ക്രമക്കേടില്ല. അതുകൊണ്ട് യുദ്ധവിമാനങ്ങളുടെ വിലയെ സംബന്ധിച്ച്‌ സംശയിക്കേണ്ടതില്ലെന്നും വിമാനങ്ങളുടെ കാര്യക്ഷമതയിലും സംശയമില്ലെന്നും അതുകൊണ്ട് വിലയെപ്പറ്റി അന്വേഷിക്കേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.