2000, 500, 200 ഇന്ത്യന്‍ കറന്‍സികള്‍ക്ക്‌ നേപ്പാളില്‍ നിരോധനം

Friday 14 December 2018 3:19 pm IST

കാഠ്മണ്ഡു : ഇന്ത്യയിലെ 2000, 500, 200 എന്നീ കറന്‍സികള്‍ നേപ്പാളില്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യന്‍ കറന്‍സി അതുപോലെ തന്ന ഉപയോഗിക്കാവുന്ന രാജ്യമാണ് നേപ്പാള്‍. 

റിപ്പോര്‍ട്ട് പ്രകാരം 100 രൂപയ്ക്കുമുകളില്‍ മൂല്യമുള്ള ഇന്ത്യന്‍ കറന്‍സി ഇനിമുതല്‍ നേപ്പാളില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഇത്തരത്തില്‍ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും നേപ്പാള്‍ വാര്‍ത്ത വിനിമയ വകുപ്പുമന്ത്രി ഗോകുല്‍ പ്രസാദ് ബാസ്‌കോട അറിയിച്ചു. 

അതേസമയം സര്‍ക്കാരിന്റെ ഈ ഉത്തരവ് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത് വിനോദ സഞ്ചാര മേഘലയേയും, ഇന്ത്യയിലുള്ള നേപ്പാളി തൊഴിലാളികളേയും ആകും. നേപ്പാളിലെ വിനോദ സഞ്ചാരികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. അടുത്ത സീസണില്‍ 20 ലക്ഷം വിനോദ സഞ്ചാരികളേയാണ് നേപ്പാള്‍ ലക്ഷ്യം വെയ്ക്കുന്നത്. അതില്‍ 10 ലക്ഷം ഇന്ത്യയില്‍ നിന്നുള്ളവരാകും എന്നാല്‍ ഈ നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിലൂടെ ഇന്ത്യയില്‍ നിന്നും വിനോദ സഞ്ചാരത്തിനായും മറ്റും പോകുന്നവര്‍ക്ക് ഇനിമുതല്‍ പ്രദേശിക നാണയം തന്നെ ആശ്രയിക്കണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.