പരിയാരം: പരിയാരം കോരന്‍പീടികയില്‍ ആരംഭിക്കുന്ന കാവിന്ചാല് ജനസേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനവും വിവിധ കേന്ദ്ര സംസ്ഥാന സഹായ പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സും 19ന് തളിപ്പറമ്പില്‍ നടക്കും. രാവിലെ 10 മണിക്ക് തളിപ്പറമ്പ് തൃച്ചംബരം ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി പി.പി.കരുണാകരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതികളായ പ്രധാന മന്ത്രി ഭവന പദ്ധതി, മുദ്രാ വായ്പ, അഡല്‍ പെന്ഷന് യോചന, വിവിധ വനിതാ പദ്ധതികള്‍, നബാര്‍ഡ് നല്കുന്ന വിവിധ പദ്ധതികള്‍, സുകന്യ പദ്ധതി, പ്രവാസി സ്റ്റാര്‍ട്ടപ്പ് പദ്ധതി, ക്ലസ്റ്റര്‍ പദ്ധതി, വിവിധ പട്ടികജാതി പദ്ധതികള്‍, സ്റ്റാന്റപ്പ് ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, മൈനോരിറ്റി പദ്ധതി, സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ തുടങ്ങി സാധാരണ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വിവിധ പദ്ധതികളെക്കുറിച്ച് വിദഗ്ധര്‍ ക്ലാസെടുക്കും. ക്യാപ്റ്റന്‍ കെ.എ.പിള്ള തിരുവനന്തപുരം, റിട്ട.എസ്ബിഐ മാനേജര്‍ ടി.വി.ബാലകൃഷ്ണന് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. 100 രൂപയാണ് രജിസ്ട്രേഷന് ഫീസ്. ഫോണ്‍: 9495327339, 8304030269
പ്രതികരിക്കാൻ ഇവിടെ എഴുതുക: