ഇരിട്ടി: ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന ഇരിട്ടി താലൂക്ക് പരാതി പരിഹാര അദാലത്തില്‍ തീര്‍പ്പുകല്‍പ്പിച്ചത് 75 പരാതികള്‍ക്ക്. ഇത്തവണ 239 പരാതികളാണ് എത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകളും റേഷന്‍ സംബന്ധമായ പരാതികളും ഒഴികെ പരാതികളാണ് പരിഗണിച്ചത.് അദാലത്തില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത പരാതികള്‍ തുടര്‍നടപടികള്‍ക്കായി വിവിധ വകുപ്പ് മേധാവികള്‍ക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി.റോസമ്മ, നഗരസഭാ ചെയര്മാന് പി.പി.അശോകന്, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, ആറളം പഞ്ചായത്ത് പ്രസിഡണ്ട് ഷിജിനടുപറമ്പില്‍, തഹസിര്ദാര് കെ.കെ.ദിവാകരന് എന്നിവരും വിവിധ വകുപ്പ് ഉദ്യേഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: