ലോകകപ്പ് ഹോക്കി സെമി ഫൈനല്‍ ഇന്ന്

Saturday 15 December 2018 3:46 am IST

ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. വൈകിട്ട് നാലിന് ആദ്യ സെമിയില്‍ ലോക മൂന്നാം നമ്പറായ ബെല്‍ജിയം ഇംഗ്ലണ്ടിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും ഹോളണ്ടും തമ്മിലാണ് രണ്ടാം സെമി. 6.30 ന് മത്സരം ആരംഭിക്കും.

ആതിഥേരായ ഇന്ത്യയുടെ കിരീട പ്രതീക്ഷ തകര്‍ത്താണ് ഹോളണ്ട് സെമിയിലെത്തിയത്. ആവേശകരമായ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അവര്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്്.

തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിടുന്ന ഓസ്‌ട്രേലിയ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ വീഴ്ത്തിയാണ് സെമിയില്‍ ഹോളണ്ടിനെ നേരിടാന്‍ അര്‍ഹത നേടിയത്്.

ഒളിമ്പിക് ചാമ്പ്യന്മാരായ അര്‍ജന്റീനയെ അട്ടിമറിച്ചാണ് ഇംഗ്ലണ്ട് ഇതാദ്യമായി ലോക കപ്പിന്റെ സെമിയിലെത്തിയത്. ബെല്‍ജിയം ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജര്‍മനിയെ മറികടന്നു.ലോകകപ്പിന്റെ ഫൈനലും ലൂസേഴ്‌സ് ഫൈനലും നാളെ നടക്കും. രാത്രി ഏഴിനാണ് ഫൈനല്‍. ലൂസേഴ്‌സ് ഫൈനല്‍ വൈകിട്ട് 4.30 ന് നടക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.