യോഗി ആദിത്യനാഥ് നാളെ കാസര്‍കോട്ട്

Saturday 15 December 2018 2:59 am IST

കാസര്‍കോട്: ഹിന്ദു സമാജത്തിന് പുത്തനുണര്‍വ്വേകുന്നതിനായി കാസര്‍കോട് ജില്ലാ ഹിന്ദു സമാജോത്സവ സമിതിയുടെ നേതൃത്വത്തില്‍ നാളെ സമാജോത്സവം നടത്തും. കാസര്‍കോട് വിദ്യാനഗറിലുള്ള മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഹിന്ദു സമാജോത്സവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യപ്രഭാഷണം നടത്തും. ചിന്മയമിഷന്‍ കേരള മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി അധ്യക്ഷത വഹിക്കും.

പ്രജ്ഞാ പ്രവാഹ് ദേശിയ സംയോജകന്‍ ജെ.നന്ദകുമാര്‍ പ്രഭാഷണം നടത്തും. ആര്‍എസ്എസ് മംഗ്‌ളൂരു വിഭാഗ് കാര്യവാഹ്് സീതാരാമ, ശ്രീ ശ്രീ യോഗാനന്ദ സരസ്വതി, ഭോധചാതന്യ സ്വാമിജി, പ്രേമാനന്ദ സ്വാമിജി, അമൃതകൃപാന്ദപുരി, ബ്രഹ്മശ്രീ ഉളിയത്തായ വിഷ്ണു ആസ്ര, രവീശ തന്ത്രി കുണ്ടാര്‍, വിഷ്ണു പ്രകാശ് തന്ത്രി കാവുമാഠം എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2.30 മണിക്ക് ബിസി റോഡ്, അണങ്കൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സമാജോത്സവ വേദിയിലേക്ക് ശോഭയാത്ര ആരംഭിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.