കൊച്ചി: സന്നിധാനത്ത് തുടര്‍ച്ചയായി 15 ദിവസം ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കെല്ലാം 1000 രൂപ പ്രത്യേക അലവന്‍സ് നല്കാന് തീരുമാനം. നിലവില്‍ 15 ദിവസം വീതമുള്ള ഡ്യൂട്ടി ചെയ്തവര്‍ക്കും ഇനി ചെയ്യാന്‍ പോകുന്നവര്‍ക്കും പ്രത്യേക അലവന്‍സിന് അര്‍ഹതയുണ്ടെന്ന് അണ്ടര്‍ സെക്രട്ടറി എസ്. ഉദയകുമാറിന്റെ ഉത്തരവില്‍ പറയുന്നു. തീര്ഥാടനകാലാരംഭത്തില് ദര്‍ശനത്തിനെത്തിയ കെ.പി. ശശികല ടീച്ചറെ അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രിയും ക്യാഷ് റിവാര്‍ഡും നല്‍കിയത് മുമ്പ് വിവാദമായിരുന്നു.
വനിതാ എസ്ഐമാരടക്കമുള്ള പത്ത് പേര്‍ക്കാണ് നല്‍കിയത്. ശബരിമലയിലെത്തിയ ബിജെപി നേതാക്കളെ അധിക്ഷേപിക്കുകയും അറസ്റ്റുചെയ്യുകയും ചെയ്ത ഉന്നത ഉദ്യോഗസ്ഥരെ ഡിജിപി നേരിട്ട് അനുമോദിച്ചിരുന്നു. ഐജിമാരായ മനോജ് എബ്രഹാം, വിജയ് സാക്കറെ, എസ്പിമാരായ പ്രതീഷ് കുമാര്‍, ശിവ വിക്രം, പ്രതീഷ് കുമാര്‍, യതീഷ് ചന്ദ്ര, ഹരിശങ്കര്‍, ടി.നാരായണന് എന്നിവര്‍ക്കാണ് ബഹുമതി പത്രം നല്‍കിയത്.
ഭക്തര്‍ക്ക് നേരിടുന്ന പ്രയാസങ്ങളില്‍ ഒരുവിഭാഗം പോലീസുകാര്‍ക്ക് അതൃപ്തിയുണ്ട്. ഇവരുടെ വായടപ്പിക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണ് ചരിത്രത്തിലാദ്യമായി ശബരിമലഡ്യൂട്ടിക്ക് അലവന്‍സ് നല്‍കാനുള്ള തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: