ന്യൂദല്‍ഹി: നെഹ്റു ഗ്രൂപ്പ് ഉടമ കൃഷ്ണദാസിന് സുപ്രീം കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്കി. കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒന്നരവര്‍ഷം മുന്‍പ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഉപാധികളോടെ ഇളവ് നല്‍കിയത്. ഇനി ഇയാള്‍ക്ക്് പാലക്കാട് സന്ദര്‍ശിക്കാം. നെഹ്റു ഗ്രൂപ്പിനു കീഴിലുള്ള പാമ്പാടി കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തില്‍ മരിക്കുകയും ലക്കിടി കോളജിലെ ഷഹീര്‍ ഷൗക്കത്തലിക്ക് മര്‍ദനമേല്‍ക്കുകയും ചെയ്ത കേസുകളിലെ പ്രതിയാണ് കൃഷ്ണദാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: