റഫാലില്‍ സുപ്രീം കോടതി പറഞ്ഞത്

Saturday 15 December 2018 6:26 am IST

$റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടിക്രമങ്ങളില്‍ ഒരു സംശയവുമില്ല.

$നാല്, അഞ്ച് തലമുറകളില്‍പ്പെട്ട യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കേണ്ടത് അത്യാവശ്യമാണ്. രാജ്യത്തിന് ഇത്തരം വിമാനങ്ങള്‍ ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കാനാവില്ല.

$വിമാനങ്ങളുടെ ആവശ്യം, അവയുടെ ഗുണനിലവാരം എന്നിവയില്‍ ആര്‍ക്കും സംശയമില്ലാത്ത സാഹചര്യത്തില്‍ വിലകള്‍ താരതമ്യം ചെയ്തുകൊണ്ടിരിക്കുക കോടതിയുടെ പണിയല്ല

$വിമാനം വാങ്ങല്‍, വില, ഇന്ത്യയിലെ പങ്കാളികളെ നിശ്ചയിക്കല്‍  എന്നീ കാര്യങ്ങളില്‍ ഇടപെടാന്‍ തക്കതായി ഒന്നുമില്ല

$സ്വജനപക്ഷപാതപരമായ ഇടപാടാണ് എന്ന് ആരോപിക്കാന്‍ യാതൊരു തെളിവുമില്ല

$ഇന്ത്യയിലെ പങ്കാളിയെ തെരഞ്ഞെടുത്തതില്‍ ഡസോള്‍ട്ട് എവിയേഷന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല.

$മുന്‍ ഫ്രഞ്ച്് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്തെയുടെ പ്രസ്താവന വന്നതോടെയാണ് റഫാല്‍ ഇടപാടില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നത്. ഈ പ്രസ്താവന നിയമപരമായ വിലയിരുത്തലില്‍ നിന്നുണ്ടായതുമല്ല.

$നൂറ്റിയിരുപത്താറോ മുപ്പത്താറോ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാരിനെ ഇക്കാര്യത്തില്‍ നിര്‍ബന്ധിക്കാനുമാവില്ല.

$2016 സപ്തംബറില്‍ ഇടപാടുറപ്പിച്ചപ്പോള്‍ വിമാനങ്ങള്‍ വാങ്ങുന്നത് ആരും ചോദ്യം ചെയ്തില്ല

$ഇടപാടിനെപ്പറ്റിയുള്ള ജനങ്ങളുടെ കാഴ്ചപ്പാടില്‍ വലിയ കാര്യമില്ല.

$രാജ്യത്തിന്റെ ശത്രുക്കള്‍ നാലും അഞ്ചും തലമുറയില്‍പ്പെട്ട യുദ്ധ വിമാനങ്ങള്‍ വാങ്ങുമ്പോള്‍ രാജ്യത്തിന് അത്തരത്തില്‍ ഒന്നുമില്ലാതെയിരിക്കുന്ന അവസ്ഥയില്‍ ഇതേ സ്വഭാവമുള്ള പ്രതിരോധ ഇടപാടുകള്‍ പരിശോധിക്കാന്‍ പരിമിതിയുണ്ട്. 

$യുപിഎ കാലത്ത് 126 വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചരുന്നുവെന്നും എന്‍ഡിഎ 36 എണ്ണത്തിനാണ് തീരുമാനിച്ചതെന്നും ഇതിനര്‍ഥം 126 വിമാനങ്ങളുടെ ഇടപാട് സ്തംഭിച്ചെന്നുമാണെന്നാണ് ചിലരുടെ വാദം. ഇത് അപക്വമായ വാദമാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ചൂണ്ടിക്കാട്ടി

$ഞങ്ങള്‍ മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസഥരുമായി  ചര്‍ച്ച നടത്തിയിരുന്നു. റഫാല്‍ വിമാനങ്ങളുടെ ആവശ്യത്തിലോ ഗുണനിലവാരത്തിലോ അവരാരും ഒരു സംശയവും പ്രകടിപ്പിച്ചിട്ടില്ല. 

(ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. ജസ്റ്റിസുമാരായ സഞ്ജയ് കൗള്‍, കെഎം ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ച്)