കോട്ടയം : ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ അന്തരിച്ചു. രൂപതയുടെ കീഴിലുള്ള സ്കൂളിലെ വാര്‍ഷിക പരിപാടിയില്‍ പങ്കെടത്ത് മടങ്ങവേ ബിഷപ്പ് സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയായിരുന്നു.
ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷ നല്കി വിദഗ്ധ ചികിത്സയ്ക്കായി ഗ്വാളിയോര്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
2016ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് തോമസ് തെന്നാട്ടിനെ ഗ്വാളിയോര്‍ രൂപത ബിഷപ്പായി നിയമിച്ചത്. കോട്ടയം അതിരൂപതാംഗവും ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ഇടവകാംഗവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: