ന്യൂദല്‍ഹി : ഇന്ത്യയിലെ പാക്കിസ്ഥാന് ഹൈക്കമ്മീഷനില്‍ നിന്ന് 23 ഇന്ത്യാക്കാരുടെ പാസ്പോര്ട്ടുകള് കാണാതായി. പാക്കിസ്ഥാനിലെ ഗുരുദ്വാരകള്‍ സന്ദര്‍ശിക്കുന്നതിനായി അപേക്ഷിച്ച പാസ്പോര്‍ട്ടുകളാണ് കാണാതായിരിക്കുന്നത്. അന്ത്യന്തം സുരക്ഷാ ഭീണി ഉയര്‍ത്തുന്നതാണ് ഇത്.
ഇതിനെതുടര്‍ന്ന് വിദേശ കാര്യ മന്ത്രാലയം ഈ പാസ്പോര്‍ട്ടുകളെല്ലാം റദ്ദാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പാക് ഹൈക്കമീഷണറുമായി വിദേശകാര്യ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.
എന്നാല്‍ പാസ്പോര്ട് കാണാതായ വിഷയത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പാക്കിസ്ഥാന് അറിയിച്ചു. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്റാണ് പാസ്പോര്ട് നഷ്ടപ്പെടുത്തിയതെന്നാണ് പാക്കിസ്ഥാന് നല്കിയ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: