ഐസ്വാള്‍ : മിസോറാം മുഖ്യമന്ത്രിയായി മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) നേതാവ് സൊറംതംഗ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ഐസ്വാളിലെ ഏക ജനറല്‍ സീറ്റായ ഈസ്റ്റില്‍ നിന്നാണ് സൊറംതംഗ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
1998ലും, 2008ലും സൊറംതംഗ മുഖ്യമന്ത്രിയായിട്ടുണ്ട്. പത്തുവര്‍ഷത്തിനു ശേഷമാണ് എംഎന്‍എഫ് സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: