കോടതിയില്‍ പുലിയെ കണ്ട് ജഡ്ജിയും അഭിഭാഷകരും ഭയന്നോടി

Saturday 15 December 2018 2:57 pm IST

അഹമ്മദാബാദ് :  കോടതി നടപടികള്‍ക്കിടെ അപ്രതീക്ഷിതമായി പുലി അകത്തു കയറിയതിനെ തുടര്‍ന്ന് ജഡ്ജിയും അഭിഭാഷകരും ഭയന്നോടി. ഗുജറാത്ത് സുരേന്ദ്ര നഗര്‍ ചോട്ടിലയിലെ പ്രാദേശിക കോടതിയിലാണ് പുലി കയറിയത്. 

ഇതിനെ തുടര്‍ന്ന് ജഡ്ജിയും അഭിഭാഷകരും കോടതി നടപടികള്‍ നിര്‍ത്തിവെച്ച് ഭയന്നോടുകയായിരുന്നു. ഇതിനിടെ കോടതി മുറിയില്‍ എത്തിയ ജീവനക്കാര്‍ പുലിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇതിനെ പിടിച്ചത്. രണ്ടുവയസ്സ് പ്രായമുള്ളതാണ് ഇത്.

പുലിയെ കാട്ടിലേക്ക് തന്നെ തിരിച്ചു വിടുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം കോടതിയില്‍ ഉണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.