മുംബൈ : ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. മുംബൈയില്‍ നിന്നും ലഖ്നൗവിലേക്കുള്ള 6ഇ 3612 വിമാനമാണ് നിലത്തറക്കിത്.
ഈ വിമാനത്തില്‍ പോകേണ്ടിയിരുന്ന യാത്രക്കാരിയാണ് ബോബ് വെച്ചതായി അറിയിച്ചത്. ഇതു സംബന്ധിച്ച് ഇവരുടെ മൊബൈലില്‍ ചിലര്‍ അയച്ച സന്ദേശങ്ങളും പോലീസിനെ കാണിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്. തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
തെരച്ചില്‍ നടത്തി സുരക്ഷിതത്വം ഉറപ്പുവരുത്തിയശേഷം വിമാനം യാത്രക്കാരുമായി പറന്നു. ശനിയാഴ്ച രാവിലെ 6.05നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: