കാസര്‍ഗോഡ് : ദളിത് വിരുദ്ധ പാരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ സാഹിത്യകാരന് സന്തോഷ് എച്ചിക്കാനത്തിന് ജാമ്യം. കാസര്‍ഗോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്.
ഫെബ്രുവരി ഒമ്പതിന് കാസര്‍ഗോട് വെച്ചു നടന്ന പ്രസംഗത്തില്‍ ദളിതര്‍ക്കെതിരെ സന്തോഷ് പരാമര്‍ശം നടത്തിയെന്നതാണ് കേസ്. കാസര്‍ഗോട് സ്വദേശിയായ ബാലകൃഷ്ണനാണ് പരാതി നല്‍കിയത്.
ഇതിനെ തുടര്‍ന്ന് സന്തോഷ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പോലീസിനു മുന്നില്‍ കീഴടങ്ങനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് കാസര്‍ഗോട് ഡിവൈഎസ്പി ശനിയാഴ്ച ഉച്ചയോടെ സന്തോഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: